Representational Image
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ ശുചീകരണത്തൊഴിലാളിയായ യുവാവിനെ അഞ്ചംഗ സംഘം അണുനാശിനി കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചു. മോട്ടിപുര ഗ്രാമത്തില്‍ നിന്നുള്ള കുന്‍വര്‍ പാല്‍ എന്ന യുവാവാണ് യുവാക്കളുടെ അതിക്രമത്തിന് ഇരയായത്.
ഏപ്രില്‍ 14-ാം തീയതി പ്രദേശത്ത് അണുനശീകരണം നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇന്ദ്രപാല്‍ എന്ന ഒരു യുവാവിന്റെ കാലില്‍ അണുനാശിനി വീണു. ഇതില്‍ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേര്‍ന്ന് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് കുന്‍വറിന്റെ വായിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു.
അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുന്‍വറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ ടി.എം.യു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 17ന് മരിച്ചു.
സംഭവത്തില്‍ കുന്‍വറിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..