നോട്ടുനിരോധനത്തിന് ശേഷം സമ്പന്നര്‍ വിദേശത്ത് ചിലവഴിച്ച തുകയില്‍ 500 ശതമാനം വര്‍ദ്ധന


നോട്ടുനിരോധനത്തിന് ശേഷമുള്ള മൂന്ന് മാസത്തില്‍ 500 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷം വിദേശത്ത് പണം ചിലവഴിച്ച സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള മൂന്ന് മാസത്തില്‍ 500 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 നവംബറില്‍ 26.66 കോടി ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചിലവിട്ടത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 581 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

മണികണ്‍ട്രോള്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 20.1 കോടി ഡോളറാണ് 2016 ഡിസംബറില്‍ ഇന്ത്യക്കാര്‍ ലോകമെമ്പാടും ചിലവഴിച്ചത്. 2015 ഡിസംബറിനെ അപേക്ഷിച്ച് 517 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2017 ജനുവരിയിലും ഇതേ പ്രവണത തുടര്‍ന്നു. 2016 ഫെബ്രുവരിയോടെ ഈ പ്രവണതയില്‍ കുറവ് വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരികമായ കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല.

നോട്ടുനിരോധന പ്രഖ്യാപനത്തിന്റെ വാര്‍ഷികത്തിന്‌ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ ഈ കണക്കുകള്‍ ഗുരുതരമായ ചില ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. നോട്ടുനിരോധനത്തെ മറികടക്കാന്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരില്‍ ചിലര്‍ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ വിദേശത്ത് വിനിയോഗിച്ചതായാണ് നിഗമനം.

വിദേശത്ത് ചിവലഴിച്ച തുകയും വരുമാനവും തമ്മില്‍ ചേര്‍ച്ചയാകാത്തവരെ ആദായ നികുതി വിഭാഗം നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്ഡസ് സ്‌കീം വഴി വിദേശത്ത് ഒരു വര്‍ഷം ചിലവഴിക്കാവുന്ന പരമാവധി തുക 250,000 ഡോളറാണ്. ഇതിന് പുറത്തുള്ള ഇടപാടുകളാണ് നിരീക്ഷിച്ചുവരുന്നത്. നോട്ടു നിരേധനത്തിന് ശേഷം ഇത്തരത്തില്‍ നടന്ന ഇടപാടുകളെല്ലാം അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented