മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; വിളിയെത്തിയത് ആശുപത്രിയിലേക്ക്, ഒരാള്‍ കസ്റ്റഡിയില്‍ 


നിത അംബാനി, മുകേഷ് അംബാനി | File Photo. PTI

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ബോറിവാലിയില്‍നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. 56 കാരനായ വിഷ്ണു ഭോമിക്കിനെയാണ്‌ പിടികൂടിയത്.

മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് തിങ്കാളാഴ്ച രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ആശുപത്രിയിലെ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് നാല് തവണ വിളിച്ചാണ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. തൊട്ടുപിന്നാലെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭോമിക്കിനെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നു മുംബൈ പോലീസ് ഉദ്യോഗസ്ഥരായ സച്ചിന്‍ വാസെ അടക്കമുള്ള പത്ത് പേരായിരുന്നു ഈ കേസിലെ പ്രതികള്‍.

Content Highlights: For Threat Calls To Mukesh Ambani, Man Detained By Mumbai Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented