ശശി തരൂർ | Photo: PTI
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായിട്ടുളള കോട്ടത്തിന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകള്‍ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂര്‍. പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെ തുടങ്ങിയവര്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇത് രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് കേന്ദ്രം രംഗത്തെത്തിയിരുന്നു.
തൊട്ടുപിറകേ കേന്ദ്ര നിലപാടുകള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ചില ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അണിനിരന്നു. ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ ഈ ശക്തികളെ പരാജയപ്പെടുത്തുമെന്നും അടിവരയിട്ടുകൊണ്ടാണ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയത്.
'കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായി പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇന്ത്യയെ ഒരുമിച്ച് നിങ്ങള്‍ക്ക് ലഭിക്കും.'ഹാഷ്ടാഗ് കാമ്പെയിനെ പരിഹസിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Content Highlights:For GoI to get Indian celebrities to react to Western ones is embarrassing Tweets Shashi Tharoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..