60 കണ്ടെയ്‌നറില്‍ 230 പേര്‍ താമസിക്കും; എല്ലാ കണ്ടെയ്‌നറിലും ശുചിമുറി; പര്യടനം 150 ദിവസത്തോളം നീളും


ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് അന്തിയുറങ്ങാനുള്ള കണ്ടെയ്‌നറുകൾ. photo: PTI. twitter

കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത് 60 കണ്ടെയ്‌നറുകളില്‍. യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ട്രക്കില്‍ ഘടിപ്പിച്ചാണ് കണ്ടെയ്‌നറുകളും പര്യടനം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുക.

കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പങ്കിട്ട് മറ്റുള്ളവരും താമസിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള കണ്ടെയ്‌നറില്‍ രണ്ട് ബെഡുകളുണ്ട്. മറ്റുള്ളവര്‍ക്കുള്ളതില്‍ ആറ് മുതല്‍ 12 ബെഡുകളുമാണുള്ളത്. എല്ലാ കണ്ടെയ്‌നറുകളിലും എയര്‍ കണ്ടീഷന്‍ സംവിധാനമില്ലെങ്കിലും ഫാനുകളുണ്ട്. ശുചിമുറി എല്ലാ കണ്ടെയ്‌നറിലുമുണ്ട്‌.

'കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3570 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ ഭാഗമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 119 സ്ഥിരം യാത്രികരും മറ്റ് അതിഥി യാത്രികരും ഈ കണ്ടെയ്‌നറുകളില്‍ താമസിക്കും. രണ്ടേക്കറോളം വരുന്ന താത്ക്കാലിക ക്യാമ്പ് സൈറ്റുകളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഭക്ഷണത്തിനോ യോഗങ്ങള്‍ ചേരാനോ സാധിക്കില്ല. അകത്ത് ടിവി ഇല്ല' - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. തീവണ്ടിയിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ക്ക് സമാനമാണ് കണ്ടെയ്‌നറുകളെന്ന് ഭാരത് ജോഡോ യാത്രയുടെ സംഘടാക സമിതി അധ്യക്ഷനായ ദ്വിഗ്‌വിജയ് സിങ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്തിയുറങ്ങാനുള്ള കണ്ടെയ്‌നറുകള്‍. photo: PTI

യാത്രയില്‍ പങ്കെടുക്കുന്ന പ്രദേശവാസികള്‍ക്ക് കണ്ടെയ്‌നറുകളില്‍ താമസസൗകര്യം ഒരുക്കുന്നില്ല. സ്ഥിരം യാത്രികരും സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളിലുള്ളവര്‍ക്കുമാണ് ഇതില്‍ താമസ സൗകര്യം ഒരുക്കുക.യാത്രയ്‌ക്കൊപ്പം നീങ്ങാതെ കണ്ടെയ്‌നറുകള്‍ സ്ഥലത്തെ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിടുകയാണ് ചെയ്യുക. ബുധനാഴ്ച മുതല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലാണ് വിശ്രമിക്കുന്നത്‌. 150 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പര്യടനം 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്തിയുറങ്ങാനുള്ള കണ്ടെയ്‌നറുകള്‍. photo: PTI

Content Highlights: For Congress March, Rahul Gandhi Has Private Container


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented