Photo: AP
ഗാന്ധിനഗര്‍: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇന്ത്യയിലെത്തുന്നത്. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയില്‍ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ട്രംപ് വരുന്ന ദിവസം പ്രാധാന്യമുള്ളതാണെന്നും യു.എസ്. പ്രസിഡന്റിനു വേണ്ടി പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഖന്ന പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: food prepared for president donald trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..