പ്രതീകാത്മക ചിത്രം | ANI
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഹോട്ടലുടമ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണത്തില്‍ നാടകീയ വഴിത്തിരിവ്. ഭക്ഷണം തയ്യാറാകാന്‍ വൈകിയതിന്റെ പേരില്‍ ഹോട്ടലുടമയെ ഡെലിവറി ബോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍, ഹോട്ടല്‍ ഉടമയ്ക്കുനേരെ വെടിവച്ചത് പുറത്തുനിന്ന് എത്തിയ മൂന്നുപേരില്‍ ഒരാളാണെന്നും ഡെലിവറി ബോയിക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷം സിനിമയെ വെല്ലുന്ന നീക്കങ്ങള്‍ക്കും വെടിവെപ്പിനും ശേഷം പോലീസ് യഥാര്‍ഥ പ്രതികളെ പിടികൂടിയപ്പോഴാണ് നടന്നതെന്താണെന്ന് വ്യക്തമായത്. വികാസ്, ദേവേന്ദര്‍, സുനില്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓണ്‍ലൈന്‍ വഴി ബുക്കിങ് വന്ന ഓര്‍ഡര്‍ ശേഖരിക്കാനായി ബുധനാഴ്ച പുലര്‍ച്ചെ 12.15നാണ് ഒരു സ്വകാര്യ ഭക്ഷണ ഡെലിവറി സ്ഥാപനത്തിന്റെ ഏജന്റായ യുവാവ് ഹോട്ടലിലെത്തിയത്. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ഒന്ന് തയ്യാറാവാന്‍ താമസമുണ്ടെന്ന് ഹോട്ടല്‍ ജോലിക്കാരന്‍ ഇയാളെ അറിയിച്ചു. എന്നാല്‍ ഇതുകേട്ട് പ്രകോപിതനായ യുവാവ് ഹോട്ടല്‍ തൊഴിലാളിയുമായി വാക്കേറ്റമുണ്ടായി. ഇതേ സമയം ഹോട്ടലിനു പുറത്തു കറങ്ങി നടന്ന ലഹരിയിലായിരുന്ന മൂന്നുപേര്‍ സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പ്രശ്നം തണുപ്പിക്കാനെത്തിയ ഹോട്ടലുടമ സുനില്‍ അഗര്‍വാളിനെ മൂന്നുപേരില്‍ ഒരാളായ വികാസ് വെടിവെക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികളെ പോലീസ് കണ്ടെത്തിയെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പിന്‍തുടര്‍ന്ന പോലീസ് മുഖ്യപ്രതി വികാസിന്റെ കാലില്‍ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. കൊലനടത്താനുപയോഗിച്ച തോക്ക് കൂടാതെ മറ്റൊരു തോക്കും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതി വികാസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: Food Delivery Agent Didn't Kill Restaurant Owner Delhi Police Arrest 3 After dramatic incidents


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..