ലാലു പ്രസാദ് യാദവ് | Photo: PTI
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാൻ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഒരു കേസിൽ ജാമ്യം. ചായ്ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33.67 കോടി രൂപ തട്ടിയ കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
1992-93 കാലയളവിൽ ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന തട്ടിപ്പ് കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം 3.5 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ദുംക ട്രഷറി കേസ് നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്.
കേസിൽ 2017 ഡിസംബർ മുതൽ ലാലു പ്രസാദ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്. ആരോഗ്യനില മോശമായതിനാൽ രണ്ട് വർഷമായി ആദ്ദേഹം ജാർഖണ്ഡിലെ ആശുപത്രയിൽ ചികിത്സയിലാണ്.
content highlights:Fodder scam: Former Bihar CM Lalu Prasad Yadav granted bail in Chaibasa treasury case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..