പ്രതീകാത്മക ചിത്രം |ഫോട്ടോ:facebook.com/airarabiagroup
ന്യൂഡല്‍ഹി: ലാന്‍ഡിങിന് തൊട്ടുമുമ്പ് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുവന്ന എയര്‍ അറേബ്യ വിമാനമാണ് കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന ജി9-426 എന്ന വിമാനമാണ് കൊച്ചയില്‍ സുരക്ഷിതമായി ഇറക്കിയത്. എല്ലാവരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനം ലാന്‍ഡ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. വൈകിട്ട് ഏഴരയോടെയാണ് വിമാനം അടിയന്തരമായി റണ്‍വേയിലിറക്കിയത്. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികള്‍ പിന്‍വലിച്ചു.
ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാന്‍ഡിങ് വേണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെ വിമാനത്താവള ജീവനക്കാര്‍ സമ്പൂര്‍ണ്ണ സജ്ജരായിരുന്നു. 6.41 ഓടെ വിമാനത്താവളത്തില്‍ അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചു.
നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെട്ടു.
Content Highlights: Flight From UAE Suffers Hydraulic Failure, Lands Safely In Kerala's Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..