മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും:ഹിമാചലില്‍ ഒരു കുടംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ 22 മരണം


Photo : Twitter / @BeingHimachali

ഷിംല: ഹിമാചല്‍പ്രദേശിലെ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഒരേ കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പെടെ 22 ഓളം പേര്‍ക്ക് ജീവഹാനി. അഞ്ചിലധികം പേരെ കാണാതായി. ഇരുപത്തിനാല് മണിക്കൂറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.

മേഘവിസ്‌ഫോടനവും കനത്ത മഴയ്ക്ക് കാരണമാണ്. 36 ഓളം ദുരന്തസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തതായി സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സുദേശ് കുമാര്‍ മോഖ്ത അറിയിച്ചു.



മണ്ഡി-ചണ്ഡീഗഡ്, ഷിംല-ചണ്ഡീഗഡ് ദേശീയപാതകള്‍ ഉള്‍പ്പെടെ 743 റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മണ്ഡിയില്‍ മാത്രം 13 പേരുടെ മരണം സ്ഥിരീകരിച്ചതായും അഞ്ച് പേരെ കാണാതായതായും ഡെപ്യൂട്ടി കമ്മിഷണര്‍ അരിന്ദം ചൗധരി പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേന(NDRF)യും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരേ കുടുംബത്തിലെ എട്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെടുകയായിരുന്നു.

Content Highlights: Flash Floods, Landslides, Himachal Pradesh, Heavy Rain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented