പശ്ചിമ ബംഗാളില്‍ ദുര്‍ഗാദേവി വിഗ്രഹ നിമജ്ജനത്തിനിടെ നദിയില്‍ മിന്നല്‍പ്രളയം; എട്ട് മരണം


മാൽ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽനിന്ന്‌ | photo: PTI

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍നദിയില്‍ ബുധനാഴ്ച രാത്രി നടന്ന ദുര്‍ഗാദേവി വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍പ്രളയം. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും നിരവധിപേരെ കാണാതായിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു. ജല്‍പായ്ഗുഡി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം നടന്ന നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് മാല്‍ നദീതീരത്ത് തടിച്ചുകൂടിയിരുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗോദര പി.ടി.ഐ. യോട് പറഞ്ഞു. മിന്നല്‍പ്രളയത്തില്‍ ആളുകള്‍ ചിതറിപ്പോവുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ അന്‍പതുപേരെ രക്ഷപെടുത്തി. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

അതേസമയം, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ പിന്നാക്കക്ഷേമവകുപ്പു മന്ത്രിയും മാല്‍ മണ്ഡലം എം.എല്‍.എ. യുമായ ബുലു ചിക് ബറൈക് അറിയിച്ചു. സംഭവസമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നെന്നും നൂറുകണക്കിന് ആളുകളുണ്ടായിരുന്നതില്‍ ഒഴുക്കില്‍പെട്ടുപോയ ധാരാളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബറൈകും മുതിര്‍ന്ന തൃണമൂല്‍ നോതാക്കളുമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം സജീവമാക്കാന്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി, സംസ്ഥാന ഭരണകൂടത്തോട് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

Content Highlights: flash flood in Bengal during durga idol immersion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented