മധ്യപ്രദേശില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ അഞ്ചുവയസുകാരി മരിച്ചു


കരച്ചില്‍കേട്ട് പ്രദേശവാസികള്‍ എത്തി നായ്ക്കളെ ഓടിച്ചപ്പോഴേക്കും കുട്ടിയ്ക്ക് കഴുത്തിലും ശരീരത്തിലുമായി നിരവധി പരിക്കുകള്‍ ഏറ്റിരുന്നു.

ഫയൽ ഫോട്ടോ

ഖാര്‍ഗോണ്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സോണിയ എന്ന അഞ്ചുവയസുകാരിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആറോളം തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ അക്രമിച്ചത്. തൊട്ടടുത്തുള്ള കടയില്‍ സാധനം വാങ്ങുവാനായി പോവുകയായിരുന്ന സോണിയയെ നായ്ക്കള്‍ കൂട്ടത്തോടെ വളയുകയായിരുന്നു.

കരച്ചില്‍കേട്ട് പ്രദേശവാസികള്‍ എത്തി നായ്ക്കളെ ഓടിച്ചപ്പോഴേക്കും കുട്ടിയ്ക്ക് കഴുത്തിലും ശരീരത്തിലുമായി നിരവധി പരിക്കുകള്‍ ഏറ്റിരുന്നു. ഉടന്‍ത്തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തിയെങ്കിലും ഗുണമുണ്ടായില്ല.



അടുത്തിടെ നോയിഡയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ സെക്ടര്‍ 100-ലെ ലോട്ടസ് ബൊളിവാര്‍ഡ് സൊസൈറ്റിയുടെ പരിസരത്തായിരുന്നു സംഭവം. നിര്‍മാണ ത്തൊഴിലാളികളായ മാതാപിതാക്കള്‍ കുട്ടിയെ സമീപമിരുത്തി സൊസൈറ്റിക്കുള്ളില്‍ ജോലിയെടുക്കവെ നായ വന്ന് കടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും രാത്രി വൈകി കുഞ്ഞ് മരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയിരുന്നു. നിരവധി നാട്ടുകാര്‍ സൊസൈറ്റിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

നഗരത്തില്‍ വളര്‍ത്തുനായകളുടെ ആക്രമണം വര്‍ദ്ധിച്ചതോടെ ഗാസിയാബാദില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ. റോട്വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനത്തിലുള്ള നായകളെ പ്രദേശവാസികള്‍ക്ക് വളര്‍ത്താന്‍ അനുമതിയുണ്ടാകില്ലെന്നും ഗാസിയാബാദ് നഗരസഭ അറിയിച്ചു. ഇവയുടെ ആക്രമണ സ്വഭാവം കണക്കിലെടുത്തായിരുന്നു നടപടി.

Content Highlights: Five year old girl dies after being attacked by stray dogs in madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented