ജോദ്പുര്‍(രാജസ്ഥാന്‍): മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ജോദ്പുറിലെ ബാവദിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രോഹിത് എന്ന് പേരുള്ള കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
മുത്തശ്ശിയുടെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. പോലീസ്, ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlights: five year old boy fall into borewell