യൂണിഫോമില്‍ 'ഫാഷന്‍ഷോ': വീഡിയോ വൈറലായി, അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം | VIDEO


സിനിമാതാരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയുടെ സുരക്ഷയ്ക്കാണ് ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാരെ നിയോഗിച്ചത്.

മയിലാടുതുറൈയിലെ സൗന്ദര്യമത്സരവേദിയിൽ റാമ്പ് വാക് നടത്തുന്ന പോലീസുകാർ

ചെന്നൈ: സൗന്ദര്യമത്സരവേദിയില്‍ യൂണിഫോമില്‍ റാമ്പ് വാക് നടത്തിയതിന് മൂന്നു സ്ത്രീകളുള്‍പ്പെടെ അഞ്ചു പോലീസുകാരെ സ്ഥലംമാറ്റി. തമിഴ്നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് ഫാഷന്‍ഷോ വീഡിയോ വൈറലായതോടെ നടപടി നേരിടേണ്ടിവന്നത്.

മയിലാടുതുറൈയിലെ ഒരു മോഡലിങ് സ്ഥാപനമാണ് കഴിഞ്ഞയാഴ്ച സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. മത്സരവിജയികള്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. സിനിമാതാരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയുടെ സുരക്ഷയ്ക്കാണ് ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാരെ നിയോഗിച്ചത്.

പരിപാടി അവസാനിക്കാറായപ്പോള്‍ ജോലിയിലുള്ള പോലീസുകാരെ സംഘാടകര്‍ റാമ്പിലേക്ക് ക്ഷണിച്ചു. എ.എസ്.ഐ. സുബ്രഹ്മണ്യനും കോണ്‍സ്റ്റബിള്‍ ശിവനേശനും വനിതാപോലീസുകാരായ രേണുകയും അശ്വിനിയും നിത്യശീലയും ക്ഷണം സ്വീകരിച്ചു. സംഗീതത്തിനൊത്ത് അവര്‍ റാംപില്‍ ചുവടുവെച്ചു.

പോലീസുകാരുടെ റാമ്പ് വാക്കിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതിയുയര്‍ന്നത്. ജോലിക്കിടെ യൂണിഫോമില്‍ ഫാഷന്‍ഷോയില്‍ പങ്കെടുക്കുകവഴി ഇവര്‍ പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം.

തുടര്‍ന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജവാഹര്‍ അഞ്ചുപേരെയും വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടത്.

Content Highlights: five tamil nadu cops transferred after walking the ramp in a beauty pageant

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


04:34

ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് - കാർത്തി

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented