പത്തടി താഴ്ചയില്‍ കുടുംബാംഗങ്ങളായ അഞ്ചുപേരുടെ നഗ്നമാക്കിയ മൃതദേഹങ്ങള്‍; വീട്ടുടമസ്ഥന്‍ പിടിയില്‍


2 min read
Read later
Print
Share

മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ | Photo: ANI

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മൃതദേഹങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്.

മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

വയലില്‍ പത്ത് അടി താഴ്ചയില്‍ അഴുകിയ നിലയിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികള്‍ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ച് പ്രതികള്‍ മൂടിയിരുന്നു.

സുരേന്ദ്ര ചൗഹാന്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ദേവാസ് പോലീസ് ഉദ്യോഗസ്ഥനായ ശിവ് ദയാല്‍ സിങ് പറഞ്ഞു. ചൗഹാന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍ മറ്റ് അഞ്ച് പേര്‍ കുഴിയെടുക്കാനും മൃതദേഹങ്ങള്‍ മറവ് ചെയ്യാനും സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ രൂപാലിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഉയോഗിച്ച് കൊലയാളികള്‍ പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. രൂപാലി സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിച്ചുവെന്നും അനുജത്തിയും രണ്ട് കസിന്‍സും അമ്മയും അവര്‍ക്കൊപ്പമുണ്ടെന്നും സുരക്ഷിതരാണെന്നും സന്ദേശങ്ങളില്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ രൂപാലിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത പോലീസ് അവര്‍ അവരുടെ വീട്ടുടമയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. വീട്ടുടമസ്ഥനെ ചോദ്യംചെയ്ത പോലീസ് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. മെയ് 13 ന് ഇയാള്‍ മറ്റ് അഞ്ച് പേരുമായി നിരന്തരം ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലും അന്വേഷവുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

വീട്ടുടമസ്ഥനായ സുരേന്ദ്ര ചൗഹാന്‍ കുടുംബത്തിന് പരിചിതനും ഇടയ്ക്ക് ഇവരുടെ വീട് സന്ദര്‍ശിക്കുന്നയാളുമായിരുന്നു. രൂപാലിയുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിഞ്ഞ രൂപാലി ഇയാളുടെ പ്രതിശ്രുതവധുവിന്റെ ചിത്രം ഫോണ്‍ നമ്പറിനൊപ്പം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ പ്രകോപിതനായ സുരേന്ദ്ര ചൗഹാന്‍ ഇവരെ കൊലപ്പെടുത്തി വയലില്‍ കുഴിച്ചിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Content Highlights: Five Of Madhya Pradesh Family, Missing For Weeks, Dug Out Of 8-Foot Deep Pit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


MODI

2 min

സംരക്ഷണം മോദിയുടെ ഇമേജിനുമാത്രം, സാധാരണക്കാരന് സുരക്ഷയില്ല; റെയില്‍മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്

Jun 4, 2023


odisha train accident

1 min

ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല, പ്രധാനമന്ത്രി റെയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണം- രാഹുൽ

Jun 4, 2023

Most Commented