തീപ്പിടിത്തം അണയ്ക്കാനുള്ള ശ്രമം| Photo:ANI
മുംബൈ: പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ഓടെയാണ് പ്ലാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മാണം പുരോഗിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ നടന്ന വെല്‍ഡിങ് ജോലിയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
തീപ്പിടിത്തമുണ്ടായത് കൊറോണ വാക്സിന്‍ നിര്‍മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാല്‍, കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
content highlights: five killed in fire at serum institute of india
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..