ഫരീദാബാദ്: ഹരിയാണയിലെ ഫരീദാബാദില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഓടുന്ന കാറില്‍ മുന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.

ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂവരും ചേര്‍ന്ന് യുവതിയെ രണ്ടു മണിക്കൂറോളം പീഡിപ്പിച്ചു.  പിന്നീട് സിക്കിരി ഗ്രാമത്തിനടുത്ത് ഇവരെ ഇറക്കി വിട്ടു.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം ഫരിദാബാദിന് 175 കിലോമീറ്റര്‍ അകലെ ജിന്‍ഡില്‍ 15 കാരിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു പീഡിപ്പിച്ച് കൊലപ്പെടുത്തയതായാണ് അനുമാനം. പീഡനത്തിന് ശേഷം ഉപേക്ഷിപ്പിക്കപ്പെട്ട കുട്ടിയുടെ ശ്വാസകോശത്തിലും കരളിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഈ ബാലികയെയും മൂന്നോ നാലോപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കരുതുന്നത്.