
തിഹാർ ജയിൽ|File Photo: ANI
ന്യൂഡല്‍ഹി: തിഹാര്‍ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞ എട്ടുദിവസത്തിനിടെ അഞ്ച് തടവുകാര്‍ മരിച്ചു. ഇവയെല്ലാം സ്വാഭാവിക മരണങ്ങളാണെന്നാണ് കരുതുന്നതെങ്കിലും മജിസ്ട്രേട്ട് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നാം നമ്പർ ജയിലിലെ തടവുകാരനായിരുന്ന വിക്രം, വെള്ളിയാഴ്ച മരിച്ചിരുന്നു. സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിക്രത്തിന്റെ മരണമെന്നാണ് സൂചന.
ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടല്ല മരണങ്ങള് സംഭവിച്ചിട്ടുള്ളതെന്ന് ജയില്‍ ഡി.ജി.പി. സന്ദീപ് ഗോയല്‍ പറഞ്ഞു. പ്രായാധിക്യം, അല്ലെങ്കില്‍ അജ്ഞാതമായ മറ്റുകാരണങ്ങള്‍ എന്നിവയാണ് മരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: five inmates dies in eight days at high security tihar jail
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..