ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍ മോഷണ ശ്രമത്തിനിടെ ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് യുവാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ നൗഷാദ് ശനിയാഴ്ച്ചയാണ് കൊല്ലപ്പെടുന്നത്. അമന്‍ വിഹാറില്‍വച്ച് കടുത്ത ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്ന നൗഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്യപിച്ചെത്തിയ പ്രതികള്‍ വില കൂടിയ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അതു തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയും ചെറുത്തപ്പോള്‍ നൗഷദിനെ അടിച്ചവശനാക്കി ഫോണുമായി കടന്നു കളഞ്ഞുവെന്നും പോലീസ് പറയുന്നു.