മരിച്ച വത്സല, വിജയരാഘവൻ, വസന്തലക്ഷ്മി, വിഷ്ണു, അദിർഥ്. ഇൻസെറ്റിൽ അപകടത്തിൽ തകർന്ന കാർ
ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്.
കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാഞ്ചീപുരം ജില്ലയിലെ നങ്കനല്ലൂര്‍ സ്വദേശി വിജയരാഘവന്, ഭാര്യ വത്സല, മക്കളായ വിഷ്ണു, അദിര്ഥ്, വിജയരാഘവന്റെ അമ്മ വസന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം കാഞ്ചീപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിജയരാഘവനും കുടുംബവും.
അയ്യനാര്പാളയത്തെ ഗതാഗതക്കുരുക്കിനിടയില്‍ മുന്നിലുണ്ടായിരുന്ന ലോറി നിര്‍ത്തിയപ്പോള്‍ ഇവരുടെ കാര്‍ വേഗം കുറച്ചു. ഈ സമയം അതിവേഗത്തില്‍ വന്ന മറ്റൊരു ലോറി കാറില്വന്നിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ലോറിയിലും രണ്ടു ബസുകളിലും ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. തെലങ്കാന രജിസ്ട്രേഷനുള്ള ലോറിയാണ് കാറിലിടിച്ചതെന്നും ഡ്രൈവറെ അറസ്റ്റുചെയ്തെന്നും പോലീസ് അറിയിച്ചു.
Content Highlights: five from a family dies in an accident in kadalur trichy chennai national highway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..