ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 

കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കൂടുതല്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. 

രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍  23 പേര്‍ മരിച്ചിരുന്നു.

content highlights: Five dead, several injured in blast at Sivakasi firecracker factory