മുംബൈ: പുണെയില്‍ തുണി ഗോഡൗണില്‍ തീപ്പിടിത്തം. അഞ്ചു തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.  ഉരുലി ദേവാചി ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. 

ഗോഡൗണില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

content highlights: maharashtra, cloth godown, fire at cloth godown