ന്യൂഡല്‍ഹി:  കോവിഡ് പ്രതിസന്ധിയേ തുടര്‍ന്ന് നിശ്ചലമായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷം 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയാ ഫിച്ച്.  

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും ആഗോള തലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എക്കാലത്തെയും ഉയരത്തിലെത്തുമെന്നും ഫിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പകര്‍ച്ചവ്യാധി മൂലം ഇന്ത്യയുടെ വളര്‍ച്ച ദുര്‍ബലപ്പെടുകയും പൊതുകടം ഉയരുന്നതുമൂലമുള്ള വെല്ലുവിളികളെ നേരിടേണ്ടി വരികയും ചെയ്തുവെന്നും ഫിച്ച് പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം 9.5 ശതമാനം വളര്‍ച്ച നേടണമെങ്കില്‍ പകര്‍ച്ച വ്യാധിമൂലമുണ്ടായ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ കൂടുതല്‍ വലുതാകുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 

Content Highlights: Fitch ratings forecasts 9.5% growth for Indian economy in next fiscal year