രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ട് മത്സ്യത്തൊഴിലാളി സ്ത്രീ; അഭിനന്ദനമാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി


നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്.

Rahul Gandhi | Photo - ANI

പുതുച്ചേരി: മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാഹുല്‍ ഗാന്ധിക്ക് തെറ്റായി വിവര്‍ത്തനം ചെയ്തുകൊടുത്ത പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നടപടി വിവാദത്തില്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് സംഭവം.

പുതുച്ചേരി സന്ദര്‍ശനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവാദം നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മൊഴിമാറ്റിക്കൊടുത്തിരുന്നത് മുഖ്യമന്ത്രിയായിരുന്നു.

സംവാദത്തിനിടയില്‍ ഒരു സ്ത്രീ സര്‍ക്കാരിനെതിരേ പരാതി ഉന്നയിച്ചു. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി.

എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. 'നിവാര്‍ ചുഴലിക്കാറ്റിന്റെ സമയത്ത് ഞാന്‍(മുഖ്യമന്ത്രി) സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവര്‍ക്ക് ആശ്വാസം നല്‍കിയെന്നുമാണ് സ്ത്രീ പറയുന്നത്.' - നാരായണസ്വാമി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. നുണകള്‍ പറയുന്നതില്‍ രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിലാണെന്നാണ് തോന്നുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി. നേതാവ് സി.ടി. രവി ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടകയില്‍ നിന്നുളള ബി.ജെ.പി. രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

എന്നാല്‍ താന്‍ ഒന്നും തെറ്റായി വ്യഖ്യാനിച്ചില്ലെന്നും എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതെന്നുമായിരുന്നു ഇതേകുറിച്ചുളള പ്രതികരണമാരാഞ്ഞപ്പോള്‍ നാരായണസ്വാമിയുടെ മറുപടി.

Content Highlights: fisherwoman complains, CM says she is praising

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented