ന്യൂഡല്‍ഹി: ഫിഷറീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ലോക്‌സഭയില്‍ പറഞ്ഞു. ഹൈബി ഈഡന്‍ എം പി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഭൗമ ശാസ്ത്ര മന്ത്രാലയത്തില്‍ നിന്നും ഫിഷറീസ് മന്ത്രാലയത്തിനു ലഭ്യമാകുന്ന വിവരങ്ങള്‍ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി-2021 (NPIBE 2021) യുടെ കരട് ദേശീയനയം പ്രകാരം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

എല്‍ഇഡി ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍ പിടിത്തം, പെയര്‍/ബുള്‍ ട്രോളിങ് എന്നിവയുള്‍പ്പെടെയുള്ള വിനാശകരമായ മത്സ്യബന്ധന രീതികള്‍ നിരോധിക്കുന്നതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരദേശ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കാലാകാലങ്ങളില്‍ ഉപദേശം നല്‍കിവരുന്നതായും മറുപടിയില്‍ പറയുന്നു.

മത്സ്യമേഖലയുടെ വികസനത്തിനായി നടപ്പിലാക്കിവരുന്ന നയങ്ങളുടെയും പദ്ധതികളുടെയും വിശദവിവരങ്ങളും മറുപടിയോടൊപ്പം നല്‍കിയിട്ടുണ്ട്.

Content Highlights: fisheries sector will not be privatised says fisheries minister in lok sabha