പ്രതീകാത്മകചിത്രം | PTI
തിരുവനന്തപുരം: നിലവില്‍ മാംസോത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മത്സ്യ, മത്സ്യോത്പന്നങ്ങളെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ പട്ടികയില്‍നിന്ന് മാറ്റി. ഇവയെ ഉള്‍പ്പെടുത്തി പുതിയ വ്യാപാര വിഭാഗം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.
പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലായിരുന്നു വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നതും.
വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ ലൈസന്‍സ് പുതിയ സംവിധാനത്തിന് അനുസരിച്ച് പുതുക്കണം. ഈ മാസം 18 മുതല്‍ ഇതു നടപ്പാക്കിയാണ് ഉത്തരവ്.
മത്സ്യ, മത്സ്യോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനും അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതുവരെ പരിശോധന നടത്തി സ്‌കോര്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗ്രേഡ് നല്‍കാനും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
മൊത്തം സ്‌കോറായ 100-ല്‍ 90 മുതല്‍ 100 വരെ ലഭിക്കുന്ന സ്ഥാപനങ്ങള്‍ മികച്ച ഗണത്തില്‍ വരും. 80 മുതല്‍ 89 വരെ ലഭിക്കുന്ന സ്ഥാപനങ്ങള്‍ തൃപ്തികരം എന്ന വിഭാഗത്തിലാകും. 50 മുതല്‍ 79 വരെയുള്ളവ അവയുടെ അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്‍പ്പടെ നവീകരണംനടത്തണം. എന്നാലേ പ്രവര്‍ത്തനത്തിന് അനുവാദംനല്‍കൂ. സ്‌കോര്‍ 50-ന് താഴെ വരുന്നവയ്ക്ക് ഗ്രേഡ് നല്‍കില്ല. ഇവ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാകും അതോറിറ്റി തീരുമാനമെടുക്കുക.
മത്സ്യങ്ങളെയും അവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പന്നങ്ങളെയും വെവ്വേറെയായിത്തന്നെ പുതിയ വ്യാപാരവിഭാഗത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും മത്സ്യ, മത്സ്യോത്പന്ന വിഭാഗത്തിലുണ്ട്.
Content Highlights: Fish fish products meat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..