ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയും ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റലും തമ്മിലുള്ള ഉച്ചകോടി ഇന്ന്. വെര്‍ച്വലായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. മോദിയും സേവ്യര്‍ ബെറ്റലും നേരത്തെ മൂന്ന് സന്ദര്‍ഭങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉച്ചകോടിയാണിത്. 

ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യമാണ് ചര്‍ച്ചയില്‍ പ്രധാനം. കോവിഡാനന്തരം ഇന്ത്യയും ലക്‌സംബര്‍ഗും തമ്മിലുള്ള സഹവര്‍ത്തിത്വം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. ആഗോളവിഷയങ്ങളില്‍ ഇരുരാഷ്ട്രങ്ങളും പുലര്‍ത്തുന്ന കാഴ്ചപ്പാടുകളും ചര്‍ച്ചയില്‍ ഉള്‍പ്പെടും. മുന്‍കാലങ്ങളിലും ഇരുരാജ്യങ്ങളും തമ്മില്‍ നയപരമായ അഭിപ്രായകൈമാറ്റം ഉണ്ടായിരുന്നു. 

ആഗോളതലത്തിലെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് ലക്‌സംബര്‍ഗ്. സക്‌സംബര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജിജിആറുകളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപസംവരണം നടത്താറുണ്ട്. ലക്‌സംബര്‍ഗ് ആസ്ഥാനമായ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപങ്ങളുണ്ട്. 

Content Highlights: First India-Luxembourg Summit in past 2 decades