ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സ്മാരകമായ സദൈവ് അടലില്‍ എത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു. 

ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്‌പേയിയുടെ വളർത്തു മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, പേരമകള്‍ നിഹാരിക തുടങ്ങിയവരും ചരമവാര്‍ഷികദിനത്തില്‍ സദൈവ് അടലില്‍ എത്തിയിരുന്നു. 

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 16-നാണ് അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചത്. 1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുന്‍പ് 1996-ല്‍ 13 ദിവസവും 1998 മുതല്‍ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു. ദീര്‍ഘകാലം ലഖ്‌നൗവിനെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ചു.  

Content Highlights: first death anniversary of former prime minister atal bihari vajpayee; pm and president paid tribute