ന്യൂഡല്‍ഹി: യു.എസ്. വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 22 അപ്പാച്ചെ ഗാര്‍ഡിയന്‍ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകളെത്തിക്കുന്നത്. 

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം പരീക്ഷണപ്പറക്കലിന് ശേഷമായിരിക്കും ഹെലികോപ്ടറുകള്‍ ഇന്ത്യക്ക് കൈമാറുക. 

2015ലാണ് അപ്പാച്ചെ ഹെലികോപ്ടര്‍ വാങ്ങാനായി അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്, അമേരിക്കന്‍ സര്‍ക്കാര്‍ എന്നിവരുമായി ധാരണയായത്. 

വെടിക്കോപ്പുകള്‍, പരിശീലനം, സ്പെയര്‍ പാര്‍ട്സ് എന്നിവയടക്കമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്. 

Content Highlights: first batch of apache helicopter will arrive today