'ഒരു ഇറ്റാലിയന്‍ വനിത മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്നു'


അനുരാഗ് താക്കൂർ | Photo: PTI

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനെ അപമാനിച്ചെന്ന വിവാദത്തില്‍ ആംഅദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. നേരത്തെ ഒരു ഇറ്റാലിയന്‍ വനിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു, ഇപ്പോള്‍ ഒരു ഇറ്റാലിയ അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരുടേയും പേരെടുത്ത് പറയാതെയാണ് അനുരാഗ് ഠാക്കൂറിന്റെ വിമര്‍ശനം. എന്നാല്‍, ഇറ്റലിയില്‍ ജനിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ നേതാവ്
ഗോപാല്‍ ഇറ്റാലിയയെയുമാണ് കേന്ദ്രമന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത്. കോണ്‍ഗ്രസിനും ആംആദ്മിക്കുമെതിരേ രൂക്ഷമായ ആക്രണമാണ് അദ്ദേഹം നടത്തിയത്. ഗുജറാത്ത് ഈ അപമാനം അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ വലിയതോതില്‍ ബി.ജെ.പി തരംഗമുണ്ടെന്നും ഇത്തവണ പാര്‍ട്ടി മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ പോകുകയാണെന്നും അനുരാഗ് ഠാക്കൂര്‍ അവകാശപ്പെട്ടു. 2014ലും 2019ലും മോദിജി അധികാരത്തിലെത്തിയത് വന്‍ ഭൂരിപക്ഷത്തോടെയാണ്. 2024-ലും നരേന്ദ്ര മോദി 400-ലധികം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: First an Italian woman insulted PM, now an Italia disrespecting his mother, says Anurag Thakur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented