ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം : അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു


-

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ഡല്‍ഹി അഗ്നിശമനസേനയുടെ കൃതിനഗര്‍ ശാഖയിലെ ഉദ്യോഗസ്ഥനായ അമിത് ബല്യന്‍ (27) ആണ് മരിച്ചത്.

ആറുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അമിതിന്റെ മൃതദേഹം അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രണ്ടു അഗ്നിശമനസേനാ ഉദ്യോഗസ്ഥരെയും ഒരു ജോലിക്കാരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്ക് നിസാര പരിക്കുകളാണ് ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെക്കൂടാതെ മറ്റു പതിനാലുപേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ 4.30നാണ് തീപ്പിടിത്തം നടന്നതായി അറിയിച്ചുകൊണ്ട് അഗ്നിശമന ഓഫീസിലേക്ക് ഫോണ്‍ എത്തുന്നത്. ആദ്യം ഏഴു അഗ്നിശമന യൂണിറ്റുകളെയാണ് സ്ഥലത്തേക്ക് അയച്ചതെങ്കിലും അപകടത്തിന്റെ തീവ്രത മനസ്സിലാക്കിയ സേന ഉടന്‍ 35 യൂണിറ്റുകളെ സ്ഥലത്തെത്തിച്ചു. അഗ്നശമനസേന ഉദ്യോഗസ്ഥര്‍ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു.

അമിത് ബാല്യന്റെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അനുശോചനം രേഖപ്പെടുത്തി. ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബെയ്ജാലും അനുശോചനം രേഖപ്പെടുത്തി.

Content Highlights: Firefighter Amit Balyan was killed at a battery factory West Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented