മുംബൈ: തീ പടർന്ന മുംബൈയിലെ ലാല്‍ബാഗില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നിന്ന് രക്ഷപ്പെടാൻ രക്ഷപ്പെടാൻ അതിസാഹസികമായി ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. അഗ്നിബാധയുണ്ടായ മുംബൈ ലാല്‍ബാഗിലെ അവിഗ്ന പാര്‍ക്കിലെ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ഇയാൾ വീണു മരിക്കുന്നതിന്റെ ഉള്ളുലയ്ക്കുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

തീയും പുകയും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അരുണ്‍ തിവാരി (30) എന്നയാള്‍ താഴേക്ക് വീണത്. വെള്ളിയാഴ്ച 12.45 ഓടെയാണ് സംഭവം. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി കെ.ഇ.എം ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

കെട്ടിടത്തില്‍ പെട്ടുപോയ നിരവധി പേരെ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ പറഞ്ഞു.

Content Highlights: Fire On 19th Floor Of Luxury Residential Tower In Mumbai, 1 Dead