വിശാഖപട്ടണം:  വിശാഖപട്ടണത്തിന് സമീപം ചെറുകപ്പലിന് തീപിടിച്ച് ഒരാളെ കടലില്‍ കാണാതായി. കോസ്റ്റല്‍ ജഗ്വാര്‍ എന്ന കപ്പലിനാണ് തീപിടിച്ചത്. 29 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 

സ്‌ഫോടനത്തെ തുടര്‍ന്നാണ് കപ്പലിനെ തീവിഴുങ്ങിയത്. 11.30 നാണ് സംഭവം. ഇതേതുടര്‍ന്ന് ഇതിലെ ജീവനക്കാര്‍ ജീവന്‍ രക്ഷിക്കാനായി കടലിലേക്ക് ചാടി. ഇതിനിടെയാണ് ഇവരിലൊരാളെ കാണാതായത്. 

അപകടമുണ്ടായ വിവരം അറിഞ്ഞ് തീരസംരക്ഷണ സേനയുടെ റാണി റാഷ്‌മോണി എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയും 28 പേരെ രക്ഷിക്കുകയും ചെയ്തു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Content Highlights: 28 rescued by Indian Coast Guard. Search for 1 missing crew underway.