മുംബെെയിലുണ്ടായ തീപിടിത്തം | ചിത്രം: PTI
മുംബൈ: മുംബൈയിലെ ലാൽബാഗിൽ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.
കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുൺ തിവാരി (30) എന്നയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം കാണാവുന്ന രീതിയിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയർ കിഷോരി പെഡ്‌നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്.
Content Highlights: fire broke out at mumbai one declared dead
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..