തീപ്പിടിത്തമുണ്ടായ പ്രദേശം | Photo: ANI
ന്യൂഡൽഹി:നോയ്ഡയിലെ ഫേസ് 3ന് സമീപം ബഹ്‌ലോല്‍പുര്‍ ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുവയസ്സുളള രണ്ടു കുട്ടികള്‍ മരിച്ചു. നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
'ബെഹ് ലോല്‍പുര്‍ ഗ്രാമത്തിലെ ജെജെ ക്ലസ്റ്ററില്‍ തീപടര്‍ന്നതായി ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. നാലരയോടെ തീ അണച്ചു. രണ്ടുകുട്ടികളുടെ മൃതദേഹൃങ്ങളാണ് കണ്ടെത്തിയത്. തീപ്പിടിത്തമുണ്ടായ സമയത്ത് ഇവര്‍ ഉറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു'- സെന്‍ട്രല്‍ നോയ്ഡ ഡിസിപി ഹരീഷ് ചന്ദര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. പകല്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ അണയ്ക്കാന്‍ കൂടതല്‍ സമയം വേണ്ടി വന്നു. 12 അഗ്നിശമന യൂണിറ്റുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Content Highlights: Fire broke out at Bahlolpur slum cluster today; 2 children died in fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..