ന്യൂഡല്‍ഹി: പാര്‍ലമെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടിത്തം.  കെട്ടിടത്തിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്‌.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ല. 

സംഭവത്തെ തുടര്‍ന്ന് ഏഴ് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപടര്‍ന്ന് അധികം വൈകും മുമ്പ് തന്നെ അണയ്ക്കാന്‍ സാധിച്ചു. 

'7.30നാണ് തീപ്പിടിത്തമുണ്ടായെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്‌ അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.'ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

Content Highlights:Fire breaks out on Parliament annexe building