
പ്രതീകാത്മകചിത്രം | Photo:AFP
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു രോഗിക്ക് ദാരുണാന്ത്യം. ഈസ്റ്റ് ബര്‍ദ്വാന്‍ സ്വദേശിനി സന്ധ്യാറോയി (60) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചേയാണ് ആശുപത്രിയിലെ രാധാറാണി വാര്‍ഡില്‍ തീപ്പിടിത്തമുണ്ടായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക വാര്‍ഡായി സജ്ജീകരിച്ചതായിരുന്നു രാധാറാണി വാര്‍ഡ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രോഗികളുടെ ബന്ധുക്കള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയും പിന്നാലെ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാവുകയായിരുന്നു.
കോവിഡ് വാര്‍ഡില്‍ തീപ്പിടിത്തമുണ്ടായതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രബിര്‍ സെന്‍ഗുപ്ത പറഞ്ഞു.
Content Highlights: Fire breaks out in West Bengal Burdwan medical college, one died
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..