കൊൽക്കത്ത: പശ്ചിമ ബെംഗാളിലെ കൊല്‍ക്കത്തയില്‍ വന്‍തീപ്പിടിത്തം. ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. നിരവധി വീടുകൾ കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നാല് ദിവസത്തിനിടെ കൊൽക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടിത്തമാണിത്. നവംബർ 10-ന് ടോപ്സിയ മേഖലയിലെ ചേരിപ്രദേശത്തും വൻ തീപ്പിടിത്തമുണ്ടായിരുന്നു. ഇരുപതോളം കുടിലുകളാണ് അന്ന് പൂർണമായും കത്തിനശിച്ചത്.

Content Highlights:fire breaks out in kolkata newtown slum area several houses gutted