ബോഗിയിൽ നിന്ന് തീ ഉയരുന്നു | photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി-ദെഹ്റാദൂണ്‍ ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയോടെ കാന്‍സ്രോ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിനിലെ സി 4 കംപാര്‍ട്ട്മെന്റില്‍ നിന്ന് തീ ഉയര്‍ന്നത്.
ഉടന്‍തന്നെ തീപടര്‍ന്ന ബോഗിയിലെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഷോർട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.
തീപ്പിടിത്തമുണ്ടായ കോച്ച് വേര്‍പെടുത്തി അതിലെ യാത്രക്കാരെ മറ്റു കമ്പാര്‍ട്ട്മെന്റുകളിലേക്ക് മാറ്റിയശേഷം ശതാബ്ദി എക്സ്പ്രസ് യാത്ര തുടര്‍ന്നു.
content highlights: Fire Breaks Out in Delhi-Dehradun Shatabdi Express, No Injuries Reported
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..