മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ കെട്ടിടത്തിനു തീപിടിച്ചു. കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതിചെയ്യുന്ന അസ്സായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

അഫ്ഗാന്‍ പള്ളിക്കു സമീപമാണ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ നാലുനിലക്കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്നു വൈകുന്നേരമായിരുന്നു സംഭവം.

7.22 ഓടെയായാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. നാല് ഫയര്‍ എഞ്ചിനുകളും നാല് ഫയര്‍ ടാങ്കറുകളും സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

content highlights: fire breaks out at  building in colaba