ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍തീപ്പിടിത്തം. ചെന്നൈയ്ക്കു സമീപം മാതവരത്തെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. 

FIRE
Photo: ANI

26 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാകുമെന്നും മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അഡീഷണല്‍ ഡയറക്ടര്‍ ശൈലേന്ദ്ര ബാബുവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ഞൂറോളം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

fire

content highlights: Fire breaks out at an oil warehouse in Madhavaram area in Chennai