-
പുണെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വ്യാഴാഴ്ചയുണ്ടായ തീപ്പിടിത്തം ബി.സി.ജി., റോട്ടാ വാക്സിന് ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് കമ്പനി. തീപ്പിടിത്തത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.
'പുണെയിലെ മഞ്ചരിയിലുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം ബി.സി.ജി. റോട്ടാ വാക്സിന് എന്നിവയുടെ ഉല്പാദനത്തെ ബാധിക്കും.' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തീപ്പിടിത്തം കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഉല്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാര്‍ പൂനവാല ഉറപ്പുനല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 2.45 നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാല്,അഞ്ച് നിലകളിലായിരുന്നു തീപ്പിടിത്തം. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്മെന്റിലും തീപ്പിടിത്തമുണ്ടായി. തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.
കോവിഷീല്‍ഡ് നിർമാണ യൂണിറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു.
അപടകത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights:fire at serum institute may impact the production of BCG and Rota vaccines
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..