മുംബൈയിൽ സിറ്റി സെന്റർ മാളിന് തീ പിടിച്ചപ്പോൾ| Photo: Screengrab from twitter video| twitter.com|ANI
മുംബൈ: മുംബൈയില്‍ മാളില്‍ തീപിടിത്തം ഉണ്ടായതിനേ തുടര്‍ന്ന് അടുത്തുള്ള കെട്ടിടത്തില്‍നിന്ന് 35,00 ഓളം പേരെ ഒഴിപ്പിച്ചു. നാഗ്പഡ മേഖലയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു.
മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള മൈതാനത്തേക്ക് മാറ്റിയത്. കെട്ടിടത്തിലെ തീ അണയ്ക്കുന്ന ശ്രമത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തീ അണയ്ക്കാനായി 24 അഗ്നിരക്ഷാ സേനാ വാഹനങ്ങളും 250 ഓളം അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നത്. മുംബൈ മേയര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Content Highlights: Fire At Mumbai Mall, 3,500 Residents Evacuated From Next Building
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..