തീപ്പിടുത്തമുണ്ടായ കെട്ടിടം | Photo:@ANI
ന്യുഡല്‍ഹി: ന്യൂഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ്-2ല്‍ പ്രായമായവരെ സംരക്ഷിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആശുപത്രിയും നഴ്സിങ് ഹോമും ഉള്‍പ്പെട്ട കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്.
വൈകാതെ തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തിയിെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാനായില്ല. 82-ഉം 92-ഉം വയസ്സുള്ള രണ്ട് സ്ത്രീകളാണ് മരിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 13 പേരെ രക്ഷിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഏഴു മണിയോടുകൂടെ കെട്ടിടത്തിലെ തീ പൂര്‍ണ്ണമായും അണച്ചു. തീപ്പിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Content Highlights: Fire At Home For Seniors In Delhi's Greater Kailash, 2 Elderly Women Dead
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..