ഗാസിയാബാദ് (യു.പി): ഗാസിയാബാദില്‍ വയോധികന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന്റെ പേരില്‍ നടി സ്വര ഭാസ്കറിനും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസ്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കേസ് ആധാരം.
വയോധികന് മര്‍ദ്ദനമേറ്റതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും വീഡിയോ സ്വര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ട്വിറ്ററിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കരുത്' - പരാതിയില്‍ പറയുന്നു.
അതിനിടെ, താരങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ട്വീറ്റില്‍ പ്രതിഫലിക്കുന്നത് എന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മത വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്നതിനുമുള്ള തെറ്റായ ലക്ഷ്യമാണ് ട്വീറ്റുകള്‍ക്ക് പിന്നില്‍. ആയിരക്കണത്തിന് പേരാണ് ഇവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വീറ്റുകളുടെ പേരില്‍ സ്വര ഭാസ്കര്‍ മുമ്പും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
Content Highlights: FIR against Swara Bhaskar and Twitter for tweets on Ghaziabad assault case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..