സുന്ദർ പിച്ചൈ | Photo: PTI
മുംബൈ: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്കും മറ്റു അഞ്ചു പേര്‍ക്കുമെതിരേ പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയത്.
2017-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീല്‍ വ്യക്തമാക്കുന്നു.
'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയില്‍പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.' സുനീല്‍ പറയുന്നു.
1957ലെ പകര്‍പ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകള്‍ പ്രകാരമാണ് സുന്ദര്‍ പിച്ചൈയ്‌ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: FIR against Sundar Pichai, five others over copyright violation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..