Photo: PTI
ഭോപ്പാല്‍: ഇന്ധന വില വര്‍ധനവിനെതിരേ സൈക്കിളില്‍ പ്രതിഷേധം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരേ പോലീസ് കേസെടുത്തു. അധികൃതരില്‍നിന്ന് അനുമതി വാങ്ങാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ദിഗ്‌വിജയ് സിങ്ങിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് ദിഗ്‌വിജയ് സിങ്ങും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധം സംഘടിപ്പിച്ചത്. റോഷന്‍പുര സ്‌ക്വയര്‍ മുതല്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ വസതി വരെ സൈക്കിള്‍ ചവിട്ടിയായിരുന്നു പ്രതിഷേധം.
എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡ് എത്തും മുന്നേ പോലീസ് ഇവരെ തടഞ്ഞു. കോവിഡ് കാലത്ത് ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ അധികൃതരില്‍നിന്ന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞതെന്ന് പോലീസ് പ്രതികരിച്ചു.
തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐപിസി സെക്ഷന്‍ 188, 143, 269, 270 341 എന്നിവ പ്രകാരമാണ് കേസ്.
Content Highlights: FIR against Digvijaya Singh after cycle protest in Bhopal against fuel price hike


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..