ജീവനക്കാരെ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നു | photo: PTI
മുംബൈ: മുംബൈയില്‍ ബാര്‍ജ് കടലില്‍ മുങ്ങി നിരവധി പേര് മരിക്കാനിടയായ സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റനെതിരെ മുംബൈ പോലീസ് കേസെടുത്തു. ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാര്‍ജ് കടലില്‍ മുങ്ങി മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 49 പേര് മരിച്ചത്. സംഭവത്തില്‍ ബാർജിന്റെ ക്യാപ്റ്റന്‍ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അശ്രദ്ധ മൂലമുള്ള മരണം എന്ന കുറ്റമാണ് ക്യാപ്റ്റനെതിരെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ ക്യാപ്റ്റന്‍ മുഖവിലയ്ക്കെടുത്തില്ലെന്നും ടൗട്ടെ വീശാനിടയുള്ള ഭാഗത്തുകൂടെ സഞ്ചരിച്ചതായും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ചീഫ് എന്‍ജിനീയര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്യാപ്റ്റനെതിരെ കേസ് എടുത്തത്.
മുംബൈയ്ക്ക് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകട സമയത്ത് ബാര്‍ജ്ജ് ഉണ്ടായിരുന്നത്. ജീവനക്കാരുള്‍പ്പെടെ മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 186 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
Content Highlight: FIR Against Captain Of Barge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..