കൊല്‍ക്കത്തയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക; പിഴ ഒരു ലക്ഷം വരെ


പശ്ചിമ ബംഗാള്‍ നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസ്സാക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പൊതുസ്ഥലത്ത് തുപ്പുകയോ ചപ്പുചവറുകള്‍ വലിച്ചെറിയുകയോ ചെയ്താല്‍ പിഴ ലഭിക്കുക ഒരുലക്ഷം രൂപ വരെ. പശ്ചിമ ബംഗാള്‍ നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസ്സാക്കിയിരിക്കുന്നത്. കൊല്‍ക്കത്ത മുനിസിപ്പല്‍ ആക്ടിലെ 338ാം വകുപ്പില്‍ നിയസഭ ഭേദഗതി വരുത്തുകയായിരുന്നു.

സംസ്ഥാനത്ത് പുതുതായി ഉദ്ഘാടനം ചെയ്ത റോഡുകളും മേല്‍പ്പാലങ്ങളും ഉള്‍പ്പടെയുള്ളവ കുറഞ്ഞ സമയത്തിനുള്ളില്‍ മലിനമായതിലുള്ള മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ അസന്തുഷ്ടിയാണ് പുതിയ നടപടിക്ക് കാരണം. പുതിയ നിയമപ്രകാരം പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് 5000 രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് പിഴ. നേരത്തെ ഇത് 50 രൂപ മുതല്‍ 5000 രൂപ വരെയായിരുന്നു.

കൊല്‍ക്കത്ത നഗരത്തിന്റെ പുതിയ മേയറായി സംസ്ഥാന നഗരവികസന വകുപ്പ് മന്ത്രിയായിരുന്ന ഫിര്‍ഹാദ് ഹക്കീം തെരഞ്ഞെടുക്കപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മുന്‍ മേയറെ മാറ്റി ഹക്കീമിനെ പുതിയ മേയറാക്കിയത്. നഗരത്തെ വൃത്തിയുള്ളതാക്കി മാറ്റാനായി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹക്കീം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുതിയ നിയമം നഗരത്തില്‍ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നാണ് ജനങ്ങള്‍ക്കിടയിലെ വികാരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 രൂപ പിഴ ഈടാക്കുന്നതില്‍ പരാജയപ്പെട്ടവര്‍ ഇത്ര വലിയ പിഴ എങ്ങനെ ഈടാക്കുമെന്നാണ് ഇവരുടെ ചോദ്യം.

content highlights: Fine For Littering In Kolkata May Soon Be Up To Rs. 1 Lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented