റേഷന്‍ കടയില്‍ മോദിയുടെ ചിത്രമില്ല,ക്ഷോഭിച്ച് നിര്‍മല; LPG സിലിണ്ടറില്‍ ഫോട്ടോവെച്ച് TRS


നിർമലാ സീതാരാമൻ ന്യായ വില കടയിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ, ഗ്യാസ് സിലണ്ടിറിന് പുറത്ത് പ്രധാനമന്ത്രിയുടെ ചിത്രം വെച്ചുള്ള ടിആർഎസ് പ്രചാരണം

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു റേഷന്‍ കടയില്‍ പരിശോധന നടത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണാത്തതില്‍ ജില്ലാ കളക്ടറെ പരസ്യമായി ശകാരിച്ചു.

കോവിഡ് പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ ശകാരം.

കാമറെഡ്ഡി ജില്ലാ കളക്ടര്‍ ജിതേഷ് പാട്ടീലിനോട് ന്യായവില കടയിലെ അരിയുടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് മന്ത്രി ചോദിച്ചു. ഇതിന് കൃത്യമായി ഉത്തരം കിട്ടാതായതോടെ നിര്‍മലാ സീതാരാമന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ബിജെപിയുടെ 'ലോക്സഭാ പ്രവാസ് യോജന'യുടെ ഭാഗമായി സഹീറാബാദ് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍. ഇതിനിടെയാണ് അവര്‍ ഇവിടുത്തെ ഒരു ന്യായ വില ഷോപ്പില്‍ എത്തിയത്. ഒപ്പം ജില്ലാ കളക്ടറും ഉണ്ടായിരുന്നു.

പുറത്ത് 35 രൂപയ്ക്ക് വില്‍ക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് ആളുകള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയാണെന്ന് അറിയുമോയെന്ന് മന്ത്രി കളക്ടറോട് ചോദിച്ചു. കളക്ടര്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വന്നതോടെ അടുത്ത 30 മിനിറ്റിനുള്ളില്‍ തനിക്ക് ഉത്തരം ലഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഒരു രൂപയ്ക്ക് വില്‍ക്കുന്ന 35 രൂപയുടെ അരിക്ക് കേന്ദ്രം 30 രൂപയാണ് ചെലവാക്കുന്നത്. നാല് രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. 2020 ഏപ്രില്‍ മുതല്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നോ ഗുണഭോക്താക്കളില്‍ നിന്നോ ഒരു രൂപയും ഈടാക്കാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ 30ഉം 35 ഉം രൂപ വിലയുള്ള അരി സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ ന്യായ വില കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകള്‍ സ്ഥാപിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ചെയ്തില്ല. ബിജെപി പ്രവര്‍ത്തകര്‍ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും അനുവദിച്ചില്ലെന്ന് നിര്‍മല മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഇന്ന് നിങ്ങളോട് പറയുന്നു. ഞങ്ങളുടെ ആളുകള്‍ വന്ന് ഇവിടെ പ്രധാനമന്ത്രിയുടെ ബാനര്‍ സ്ഥാപിക്കും. അത് നീക്കം ചെയ്യില്ലെന്നും കീറി കളയില്ലെന്നും ജില്ലാ ഭരണാധികാരി എന്ന നിലയില്‍ നിങ്ങള്‍ ഉറപ്പ് വരുത്തണം' ജില്ലാ കളക്ടറോട് മുന്നറിയിപ്പ് രൂപേണെ ധനമന്ത്രി വ്യക്തമാക്കി. താന്‍ വീണ്ടും ഇവിടെ വരുമെന്നും അവര്‍ പറഞ്ഞു.

ധനമന്ത്രിയുടെ നടപടിയെ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. തെലങ്കാനയില്‍ വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകളുടെ പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വിലയും പതിപ്പിച്ച് ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ ്പ്രചാരണവും ആരംഭിച്ചു.

Content Highlights: Finance Minister Pulls Up Bureaucrat For A Question He Failed To Answer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented